Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Employees

ഓ​ണം സൂപ്പറാക്കാം: ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 4500 രൂപ ബോ​ണ​സ്; 3000 ഉ​ത്സ​വ​ബ​ത്ത

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും 4500 രൂ​പ ബോ​ണ​സ് അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ബോ​ണ​സി​ന് അ​ര്‍​ഹ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 3000 രൂ​പ ല​ഭി​ക്കും.

സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​രു​ടെ പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത 1250 രൂ​പ​യാ​ണ്. പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ച്ച പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് 17 മു​ത​ല്‍ ഇ​വ​യു​ടെ വി​ത​ര​ണം ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ണം അ​ഡ്വാ​ന്‍​സാ​യി 20,000 രൂ​പ അ​നു​വ​ദി​ച്ചു. പാ​ര്‍​ട്ട് ടൈം, ​ക​ണ്ടി​ന്‍​ജ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്വാ​ന്‍​സ് 6000 രൂ​പ​യാ​ണ്.

Kerala

വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പരുകളില്‍ നേരിട്ടു ലഭിച്ചു.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അനുവദിച്ചെന്നും കത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാന്‍ വ്യക്തിപരമായി എല്ലാവര്‍ക്കും മുഖ്യമന്ത്രി കത്തെഴുതിയത്.

ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരും നാളുകളും കരുതല്‍ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

District News

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി

മ​ഞ്ചേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മ​ഞ്ചേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ര​ന്ത​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ താ​ക്കീ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​നി​യും ക​വ​ർ​ന്നെ​ടു​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ന്ന പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ച് മു​ന്നോ​ട്ടു പോ​കു​മെ​ന്നും ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മു​ള്ള വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി പ​റ​ഞ്ഞു.


ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​പ്ര​സാ​ദ്, പി. ​അ​ബ്ബാ​സ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി.​എ​ൽ. വി​പി​ൻ​രാ​ജ്, സെ​ക്ര​ട്ട​റി പി. ​റി​യാ​സ് ബാ​ബു, ട്ര​ഷ​റ​ർ വി​ഷ്ണു​പ്ര​സാ​ദ്, വി​ശ്വ​ൻ, സി​ഞ്ചു, ഗീ​തു, ബി​നീ​ഷ്, ഷം​സു, ഫൈ​സ​ൽ, ബി​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up